Ticker

6/recent/ticker-posts

ഓൺലൈൻ ഷെയർ ട്രേഡിങ്ങ് : പണം തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ കോഴിക്കോട് സ്വദേശിയിൽ നിന്നും ഒന്നരക്കോടിയിലധികം തട്ടിയെന്ന് പരാതി

കോഴിക്കോട്: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ വൻ തുക വാഗ്ദാനം ചെയ്ത് നേവി ഉദ‍്യോഗസ്ഥനായി വിരമിച്ച കോഴിക്കോട് സ്വദേശിയിൽ നിന്നും പണം തട്ടിയയാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് ഷബീബാണ് സൈബർ ക്രൈം പൊലീസിന്‍റെ പിടിയിലായത്. കണ്ണൂരിലെ വീട്ടിൽ വച്ചായിരുന്നു പ്രതി പിടിയിലായത്.

കോഴിക്കോട് സ്വദേശിയിൽ നിന്നും ഒന്നരക്കോടിയിലധികം ഇയാൾ തട്ടിയെടുത്തെന്നാണ് പരാതി. 300 ശതമാനത്തിന് മുകളിൽ ലാഭം നേടി തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതിയുടെ വിദേശ ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്ന് സൈബർ ക്രൈം പൊലീസ് അറിച്ചു

Post a Comment

0 Comments