Ticker

6/recent/ticker-posts

കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു



പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. 
കരിയർ ഗൈഡൻസ് മേഖലയിൽ  ടി.വി.അബ്ദുൾ ഗഫൂർ മാസ്റ്റർ ക്ലാസ്സെടുത്തു. തങ്ങളുടെ അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ചുള്ള കരിയർ നേരത്തെ തന്നെ തിട്ടപ്പെടുത്തി പഠനം ലക്ഷ്യബോധത്തോടെയുള്ള പ്രക്രിയയാക്കി മാറ്റണം. വർത്തമാനകാലത്ത് വിദ്യാഭ്യാസത്തിലും ഉപരിപഠന സാധ്യതകളിലും വന്നിട്ടുള്ള പൊടുന്ന നേയുള്ള മാറ്റം അദ്ധേഹം കൃത്യമായി പ്രതിപാദിച്ചു. 

  ജില്ലാ പഞ്ചായത്ത് അംഗം  കെ.വി.റീന ഉദ്ഘാടനം നിർവഹിച്ചു. ഔപചാരിക വിദ്യാഭ്യാസത്തെ പരിപോഷിപ്പിച്ച് അത് പൂർണതയിലെത്തിക്കാനും വിദ്യാർത്ഥികളുടെ ബൗദ്ധിക ലോകം വിശാലമാക്കുന്നതിലും വായനശാലകൾ വഹിക്കുന്ന പങ്ക് അവർ സൂചിപ്പിച്ചു 
        വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച നാടിൻ്റെ പ്രതിഭകളായ 33 പേരെ അനുമോദിച്ചു. നാട്ടിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി കാനഡയിൽ പഠിച്ച് അവിടെത്തന്നെ ജോലി ചെയ്യുന്ന നാട്ടുകാരിയായ അനഘ ദിനേഷ് പരിപാടിയിൽ കാനഡയിലെ ബ്രിട്ടിഷ് കൊളമ്പിയ പ്രൊവിൻസിലെ വാൻകൂവർ സിറ്റിയിൽ കനേഡിയൻ ഹെൽത്ത് ഡിപ്പാർട്ട് മെൻ്റന് കീഴിൽ ഡയറ്റ് ടെക്നിഷ്യൻ ആയി ജോലി ചെയ്യയുന്ന നാട്ടനുഭവങ്ങളും കനേഡിയൻ അനുഭവങ്ങളും ഹൃദ്യമായി പങ്കുവെച്ചത് സദസ്സിനാകെ പ്രചോദനമായി. '

        അനുമോദനത്തിന് മറുപടിയായി , കേന്ദ്ര സർക്കാർ നടത്തുന്ന NET / JRF പരിക്ഷയിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ 80ാം റാങ്കോടെ ഉന്നത വിജയം നേടിയ മാധവ് . ബിഎസ് , BSc ജോഗ്രഫി പരീക്ഷയിൽ കേരള യൂണിവേഴ്സിറ്റിയിൽ ഏഴാം റാങ്ക് നേടിയ ശിവനന്ദ .എം പി എന്നിവർ സംസാരിച്ചു. . ഉന്നത വിജയികൾക്കും രക്ഷിതാക്കൾക്കും ഏറെ ഹൃദ്യമായി പരിപാടി മാറി. മക്കൾക്ക് ഉന്നത വിദ്യാഭ്യാസവും നല്ല കരിയറും നേടിക്കൊടുക്കുന്നതോടൊപ്പം അവരെ നല്ല മനസ്സുള്ളവരും സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാക്കി മാറ്റണമെന്നുള്ള സന്ദേശവും ചടങ്ങിലുണ്ടായി.
        ചടങ്ങിൽ വായനശാല പ്രസിഡൻ്റ് കെ.കെ.രാജേഷ് മാസ്റ്റർ അദ്ധ്യക്ഷനായി. സിക്രട്ടറി ശ്രീനിവാസൻ മാസ്റ്റർ, രക്ഷാധികാരി ഇ.നാരായണൻ മാസ്റ്റർ, ടി.സി.സജീവൻ, കെ.കെ. ഗിരീഷ് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു.
ശശിധരൻ കെ.കെ., സജി പി.കെ., കുഞ്ഞിരാമൻ കെ.കെ., വി.കെ. വിജയൻ മാസ്റ്റർ, രജിഷ എം.കെ. ,ഹരീഷ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

           

Post a Comment

0 Comments