Ticker

6/recent/ticker-posts

ഇരിങ്ങൽ കോട്ടക്കൽ മഹല്ല് തിരഞ്ഞെടുപ്പ് ഫലം എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട്  ഇരിങ്ങൽ കോട്ടക്കൽ മഹല്ല് തിരഞ്ഞെടുപ്പ് ഫലം എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കോട്ടക്കൽ മഹല്ലിലെ തെരഞെടുപ്പ് നടന്ന് വോട്ടെണ്ണൽ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാത്ത വഖഫ് ബോർഡ് നടപടി ചോദ്യം ചെയ്ത് മഹല്ല് അംഗം കോഴിക്കോട് ഇരിങ്ങൽ കോട്ടക്കൽ സ്വദേശി എസ്.എം. ഷംസുദീൻ അഡ്വ. ബി. കൃഷ്ണൻ, ആർ. പാർത്ഥസാരഥി എന്നിവർ മുഖേനെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇരിങ്ങൽ കോട്ടക്കൽ മഹല്ല് ജനറൽ ബോഡി ഏഴ് വർഷമായിട്ടും വിളിക്കാത്തതും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാത്തതുംചോദ്യം ചെയ്ത് വഖഫ് ബോർഡിന് മുമ്പിൽ മഹല്ല് നിവാസികൾ സമർപ്പിച്ച കേസിൽ ഫലം എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി.മഹല്ലിൽ നടന്ന തെരഞ്ഞടുപിലെ ഫലം വഖഫ് ബോർഡിൻ്റെ മുൻകൂർ അനുമതിയില്ലാതെ പ്രഖ്യാപിക്കരുതെന്നും മഹൽ നിവാസികൾ വഖഫ് ബോർഡിൽ സമർപ്പിച്ച കേസിൽ വഖഫ് ബോർഡ് നിർദ്ദേശം നിലനിൽക്കയാണ് ഹൈക്കോടതിയുടെ സുപ്രാധാനമായ വിധി മഹൽ ഞരഞ്ഞെടപ്പ് ഫലം തടഞ്ഞുവെച്ച വഖഫ് ബോർഡ് നടപടി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. വഖഫ് ബോർഡ് ഈ മാസം 18 ന് കേസ് പരിഗണിക്കുമ്പോഴൊ, അതിനുള്ളിലോ ഇരിങ്ങൽ കോട്ടക്കൽ മഹല്ലിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കാൻ ഉത്തരവിടമെന്നാണ് വഖഫ് ബോർഡിന് ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് പി.വി. ബാലൃഷ്ണനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം.
കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ കോട്ടക്കൽ മഹല്ല് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായ ശേഷവും ഫലം പ്രഖാപിക്കാത്തത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി വിധി. 

മെയ്‌ 4 ന്നു തിരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും പുതുതായി ചേർത്ത വോട്ടുകൾ പ്രത്യേകം ബോക്സിൽ സൂക്ഷിക്കണെന്നും വോട്ടുകൾ വെവ്വേറെ എണ്ണണമെന്നും മഹല്ല് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർക്ക് വഖഫ് ബോർഡ് ഉത്തരവായി നിർദ്ദേശം നല്കിയിരുന്നു. വോട്ടുകൾ എണ്ണിയെങ്കിലും നിലവിലെ മഹല്ല് ഭരണസമിതി വഖഫ് ബോർഡിൽ നൽകിയ പരാതി പരിഗണിച്ചാണ് 
തിരഞ്ഞെടുപ്പ് ഫലം വഖഫ് ബോർഡ്പ്രഖ്യാപിക്കാതിരുന്നത്.    
  തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ തിരഞ്ഞെടുപ്പിൽ വിജയിച്ച ബി. എം. ശംസുദ്ധീനാണ് ഹൈക്കോടതിയെ സമീപിച്ചത്.
മഹല്ല് തെരഞ്ഞെടുപ്പ് നടന്ന ജനാധിത്യ നിയമ പ്രകാരം ഫലം പ്രഖ്യാപിക്കണമെന്നും ഫലപ്രഖ്യാപനത്തിൽ പരാതിയുള്ളവർക്ക് അതിനെതിരെ നിയമാനുസൃതം കോടതി മുഖാന്തിരം പാരാതികൾ രേഖാ മൂലം സമർപ്പിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പരാതികളുമായി നടക്കുന്നതിന് പകരം രേഖാ മൂലം കോടതി മുമ്പാകെ ആക്ഷേപങ്ങൾ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.ഫലപ്രഖ്യാപനം തടഞ്ഞു വെക്കുകയോ നീട്ടി കൊണ്ടുപോകുകയോ ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.  
മെയ് 3-ന് വക്കഫ് ബോർഡ് പുറത്തിറക്കിയ ഉത്തരവിൽ, പുതുതായി ചേർത്ത വോട്ടർമാരുടെ വോട്ടുകൾ വെവ്വേറെ എണ്ണണമെന്നും, ഫലം ബോർഡിന്റെ അനുമതിയില്ലാതെ പ്രഖ്യാപിക്കരുതെന്നും റിട്ടണിങ് ഓഫീസറോ ട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഫലപ്രഖ്യാപന തീരുമാനം ജൂൺ 18-ലേക്ക് വഖഫ് ബോർഡ് മാറ്റിയിരുന്നു.
കേസ് തീര്‍പ്പാക്കവേ, മെയ് 4-ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വൈകതെ എത്രയും വേഗം നിർദേശിച്ചിരിക്കുന്ന തീയതിക്കോ അതിനകമോ പ്രഖ്യാപിക്കാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.
ഹർജിയിൽ വക്കഫ് ബോർഡിന് വേണ്ടി അഡ്വ ജംഷീദ് ഹാഫിസ് ഹാജറായി . അഷറഫ് കോട്ടക്കൽ നേതൃത്വം നൽകുന്ന 
മുന്ന് വർഷം മാത്രം കാലാവധിയുള്ള ഇരിങ്ങൽ കോട്ടക്കൽ മുസ്ലിം ജമാഅത്ത് 7 വർഷമായിട്ടും ജനറൽ ബോഡി വിളിക്കാതെയും, കണക്കുകൾ ഓഡിറ്റ് ചെയ്യാതെയും, വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കാതെയും കമിറ്റി തടർന്ന് പോകുന്നത് ചോദ്യം ചെയ്ത് മഹൽ നിവാസികൾ നിരവധി തവണ ഉന്നയിച്ച പരാതികൾ നടപടിയുണ്ടാകത്തതിൻ്റെ അടിസ്ഥാനത്തിൽ മഹല്ല് നിവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു വഖ്ഫ് ബോർഡിന് അഡ്വ സജൽ ഇബ്രാഹിം മുഖേനെ സംസ്ഥാന വഖഫ് ബോർഡിൽ നൽകിയ പരാതിയിലാണ് മഹല്ല് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്താൻ 
ഏപ്രിൽ 2 ന്ന് സംസ്ഥാന വഖഫ് ബോർഡ് റിട്ടണിങ് ഓഫീസറെ നിയമിച്ചു കൊണ്ട് ഉത്തരവിട്ടത്.പരാതിക്കാരുടെ ആവശ്യം അംഗീകരിച്ച കൊണ്ട് വഖഫ് ബോർഡ് നിയമിച്ച ഓഡിറ്റർ നടത്തിയ ഓഡിറ്റിങ്ങിൽ ജമാഅത്തിന്റെ വരവ് ചിലവ് കണക്കുകളിലുള്ള സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ വീഴ്ചകൾ ചൂണ്ടി കാട്ടിയിരുന്നു.

Post a Comment

0 Comments