വിദ്യാർത്ഥിനിയെ ബസ്റ്റോപ്പിൽ ഇറക്കാതെ പോയ സ്വകാര്യ ബസിന് പിഴയിട്ടു ട്രാഫിക് പൊലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങേണ്ട വിദ്യാർത്ഥിനിയെ രണ്ട് കിലോമീറ്റർ കഴിഞ്ഞാണ് ഇറക്കിവിട്ടത് താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിക്കാണ് ദുരനുഭവം നേരിട്ടത്. കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് നടപടി. രണ്ടു കിലോമീറ്റർ നടന്നാണ് വീട്ടിൽ എത്തിയത് എന്ന് വിദ്യാർത്ഥിനി പറഞ്ഞു.
വിജനമായ സ്ഥലത്താണ് വിദ്യാർത്ഥിനിയെ ഇറക്കിവിട്ടത്. നിലമ്പൂർ താമരശേരി റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസിനെതിരെയാണ് നടപടി. ഡ്രൈവർക്കും കണ്ടക്ടർക്കും താകീത് നൽകി പിഴ ചുമത്തി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.