Ticker

6/recent/ticker-posts

ലഹരി വിരുദ്ധ പ്രതിജ്ഞയും വയോജന പീഡന ദിനാചരണവും

കുറ്റ്യാടി:സീനിയർ സിറ്റിസൻസ് ഫോറം കുന്നുമ്മൽ മേഖല ബ്ലോക്കിൻട ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, വയോജന പീഡന വിരുദ്ധ ദിനാചരണവും കുറ്റ്യാടി യിൽ നടന്നു. സംഘാടന പരിസരത്തിന്റെ അസൗകര്യവും, കോരി ചൊരിയുന്ന മഴയും വകവെക്കാതെ പഴയ ബസ്റ്റാൻഡ് പരിസരത്ത് മുതിർന്ന പൗരന്മാർ നടത്തിയ പരിപാടി ഏറെ ശ്രദ്ധേയമായി. സംസ്ഥാന കമ്മിറ്റി മെമ്പർകെ. കെ ഗോവിന്ദൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി "വയോജന പീഡനം വരുന്ന വഴിയും, തട്ടിമാറ്റി ഉയരാനുള്ള വഴിയും" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡണ്ട് കുഞ്ഞിക്കേളു നമ്പ്യാർ അധ്യക്ഷത വഹിച്ചു.ടി.എം അഹമ്മദ് ,മുകുന്ദൻ മാസ്റ്റർ, ഇ.സി.ബാലൻ,ബാലൻ തിനൂർ ,നീലകണ്ഠൻ മാസ്റ്റർ, കെ. കെ രാഘവൻ ,ഡൽഹി കേളപ്പൻ എന്നിവർ സംസാരിച്ച. 35 പേർ പങ്കെടുത്തു

Post a Comment

0 Comments