Ticker

6/recent/ticker-posts

കിഴൂര്‍ ശിവക്ഷേത്രം ആറാട്ടുത്സവം 10ന് കൊടിയേറും

 പയ്യോളി: കിഴൂര്‍ ശിവക്ഷേത്രം ആറാട്ടുത്സവം 10 മുതല്‍ 15വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10ന് വൈകീട്ട് 7ന് തന്ത്രി തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാടിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ഉത്സവം കൊടിയേറും. തുടര്‍ന്ന് കലാസന്ധ്യയുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി നിര്‍വ്വഹിക്കും. രാത്രി 8ന് മെഗാതിരുവാതിര, കൈകൊട്ടിക്കളി, ഭജന്‍സ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. 11ന് രാവിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കാളയെ ചന്തയില്‍ കടത്തിക്കെട്ടല്‍ ചടങ്ങിന് ശേഷം കന്നുകാലി ചന്തയും അനുബന്ധ ചന്തകളും ആരംഭിക്കും. 10.30ന് ചാക്യാര്‍കൂത്ത്. ഉച്ചയ്ക്ക് 12 മണി മുതല്‍ എല്ലാദിവസവും പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്. 12ന് ചെറിയ വിളക്ക് ദിവസം രാവിലെ 10.30ന് പാഠകം. വൈകീട്ട് ഗാനമേള, 9.30ന് തക്കുറ്റിശ്ശേരി ശിവശങ്കരമാരാരും കാഞ്ഞിലിശ്ശേരി വിനോദ് മാരാരും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക എന്നിവ നടക്കും. 13ന് വലിയവിളക്ക് ദിവസം കാലത്ത് 10.30ന് ഓട്ടംതുള്ളല്‍, രാത്രി 7ന് ഡോ. സുമ സുരേഷ്വര്‍മ്മ കണ്ണൂര്‍ അവതരിപ്പിക്കുന്ന നാദലയം വീണ ഇന്‍സ്ട്രുമെന്‍റല്‍ ഫ്യൂഷന്‍, രാത്രി 9.30ന് ചെറുതാഴം വിഷ്ണുരാജും കക്കാട്ട് അതുല്‍മാരാരും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക എന്നിവ നടക്കും. 14 പള്ളിവേട്ട ദിവസം കാലത്ത് 10.30ന് അക്ഷരശ്ലേക സദസ്സ്, വൈകീട്ട് 4ന് പള്ളിമഞ്ചല്‍ വരവ്, രാത്രി 7ന് ശിവപാദം സ്കൂള്‍ ഫോര്‍ ഡാന്‍സ് ഇരിങ്ങലിന്‍റെ നൃത്തനൂപുര സന്ധ്യ, രാത്രി 8ന് പള്ളിവേട്ടക്ക് എഴുന്നളിപ്പും മറ്റ് ക്ഷേത്രചടങ്ങുകളും. 15ന് ആറാട്ട് ദിവസം രാവിലെ 10ന് ഓട്ടന്‍തുള്ളല്‍. വൈകീട്ട് 3.30ന് കലാമണ്ഡലം സനൂപും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യമേളം, നാദസ്വരമേളം, കുടവരവ്, തിരുവായുധം വരവ്, ഉപ്പും തണ്ടും വരവ്, കാരക്കെട്ട് വരവ്, കൊങ്ങന്നൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത്,രാത്രി 7 മണിക്ക് ആറാട്ടെഴുന്നള്ളത്ത്. 8.30ന് ഇലഞ്ഞികുളങ്ങരയിലെ പിലാത്തറ മേളം, വെടികെട്ട്, രാത്രി 11ന് കിഴൂരില്‍ പാണ്ടിമേളം, പഞ്ചവാദ്യമേളം ,പൂവെടി എന്നിവ നടക്കും. തുടര്‍ന്ന് എഴുന്നളത്ത് കണ്ണംകുളത്ത് എത്തിച്ചേര്‍ന്നാല്‍ പൂര്‍ണ്ണവാദ്യമേള സമേതം കുളിച്ചാറാടിക്കല്‍ ചടങ്ങ് നടക്കും. പത്ര സമ്മേളനത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.രമേശന്‍, അംഗങ്ങളായ കെ.ടി.രാമകൃഷ്ണന്‍, കപ്പന വേണു, പാരമ്പര്യ ട്രസ്റ്റി കെ.ടി സാദാനന്ദന്‍ അടിയോടി, ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി.ടി.രാഘവന്‍, എന്‍.വേണുഗോപാലന്‍, കെ.വി.കരുണാകരന്‍ നായര്‍, കുറുമണ്ണില്‍ രവീന്ദ്രന്‍, കാര്യാട്ട് ഗോപാലന്‍, സുഭാഷ് കോമത്ത് എന്നിവര്‍ പങ്കെടുത്തു

Post a Comment

0 Comments