Ticker

6/recent/ticker-posts

സർക്കാർ ഭൂമി കയ്യേറ്റം; നഗരസഭ ഓഫീസിലേക്ക് സിപിഐ എം പ്രതിഷേധ മാർച്ച് (വീഡിയോ)


പയ്യോളി :പയ്യോളി ബസ് സ്റ്റാൻഡിന് തെക്കുവശം ദേശീയപാതയോരത്ത് സ്വകാര്യവ്യക്തി സർക്കാരിൻ്റെ ഭൂമികയ്യേറ്റം ചെയ്തതിനെ തിരായും കയ്യേറ്റക്കാർക്ക് സഹായം ചെയ്യുന്ന നഗരസഭയുടെ നിലപാടിനെതിരായും സിപിഐ എം നേതൃത്വത്തിൽ പയ്യോളി നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മാർച്ച് നഗരസഭ ഓഫീസ് കവാടത്തിൽ വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് മാർച്ചും ധർണയും ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ടി അര വിന്ദാക്ഷൻ, കെ ടി ലിഖേഷ് എന്നിവർ സംസാരിച്ചു.പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു. 

Post a Comment

0 Comments