Ticker

6/recent/ticker-posts

എം ഡി എം എ യുമായി കൂത്താളി സ്വദേശി പിടിയിൽ




പേരാമ്പ്ര :കൂത്താളിയിൽ വീട്ടിൽ നിന്നും മാരക ലഹരി മരുന്നായ എം ഡി എം എ യുമായി വിൽപനക്കാരൻ  പിടിയിൽ. കൂത്താളി  സ്വദേശി  ചെമ്പോടൻ പൊയിൽ അനസാണ് പോലീസിൻ്റെ പിടിയിലായത്. കൂത്താളി ,കടിയങ്ങാട് പേരാമ്പ്ര, കുറ്റ്യാടി പ്രദേശങ്ങളിൽ  ലഹരി ഉപയോക്താക്കൾക്ക്  വലിയ തോതിൽ ലഹരി വിതരണം ചെയ്തു വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.  . ഇയാളുടെ അടുത്ത സുഹൃത്ത് കരുവണ്ണൂർ സ്വദേശി റിസ്വാൻ എന്നയാളെ 70 ഗ്രാം MDMA യുമായി കഴിഞ്ഞ ദിവസം പേരാമ്പ്ര പോലീസ് പിടികൂടിയിരുന്നു. പ്രതി അനസിന് റിസ്വാൻ വലിയ അളവിൽ MDMA വിൽപനക്കായി നൽകിയ വിവരം പോലീസിനു ലഭിച്ചിരുന്നു. അനസ് യുവാക്കൾക്കും പെൺകുട്ടികൾക്കും  MDMA വിൽക്കാറുണ്ടെന്നും ഇയാളുടെ കൈവശം വിൽപനക്ക് തയ്യാറാക്കിവെച്ച എം ഡി എം എ ഉണ്ടെന്നുമുള്ള രഹസ്യവിവരത്തെ തുടർന്ന് പേരാമ്പ്ര ഡിവൈ എസ് പി സുനിൽ കുമാറിൻ്റെ കീഴിലെ ലഹരി വിരുദ്ധ  സ്ക്വാഡും റൂറൽ ജില്ലാപോലിസ് മേധാവി  കെ ഇ ബൈജുവിന്റെ കീഴിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡംഗങ്ങളും പേരാമ്പ്ര ഇൻസ്പെക്ടർ ജംഷീദിൻ്റെ  നിർദ്ദേശപ്രകാരം പേരാമ്പ്ര എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.പ്രതിയുടെ വീട്ടിൽ സൂക്ഷിച്ച 3.096 ഗ്രാം MDMA പോലീസ്   കണ്ടെടുത്തു. പോലീസ് ഒരു മാസമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.  .

Post a Comment

0 Comments