Ticker

6/recent/ticker-posts

തിക്കോടിയിൽ വീടിന്റെ മുകൾ ഭാഗം വൃത്തിയാക്കാൻ കയറിയ യുവാവ് താഴെ വീണ് മരിച്ചു

തിക്കോടി: വീടിൻറെ മുകൾഭാഗം വൃത്തിയാക്കാൻ കയറിയ യുവാവ് കാൽ തെന്നി വീണ് മരണപ്പെട്ടു. പയ്യോളി ബെവ്കോ ഔട്ട് ലെറ്റ് ജീവനക്കാരനായ പുറക്കാട് എടവനക്കണ്ടി ഇ.കെ പ്രജീഷ് (41) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ടെറസ്സിലെ പൂപ്പൽ വൃത്തിയാക്കാനായി കയറിയതായിരുന്നു പ്രജീഷ്. ഇതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രജീഷിനെ  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു
അച്ഛൻ : ബാലകൃഷ്‌ണൻ നായർ. 
അമ്മ: കാർത്ത്യായനി അമ്മ.
സഹോദരി: ഷൈനി.

Post a Comment

0 Comments