ആവള: ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിസ്ഥിതി സംരക്ഷണ വാരാചരണത്തിന് ആവളയിൽ തുടക്കമായി.
എ.ഐ.വൈ.എഫ് മഠത്തിൽ മുക്ക് യൂണിറ്റ് സെക്രട്ടറിയും ചെറുവണ്ണൂർ മേഖല കമ്മിറ്റി അംഗവുമായിരുന്ന സഖാവ് അമലിന്റെ ഓർമ്മയ്ക്കായി മണ്ഡലത്തിലെ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ഓർമ്മ മരം നടുന്ന പരിപാടിക്ക് മഠത്തിൽ മുക്ക് യൂണിറ്റിൽ വൃക്ഷത്തൈ നട്ടുകൊണ്ട് എ. ഐ. വൈ. എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ധനേഷ് കാരയാട് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു.കെ നാരായണ കുറുപ്പ് ,ബിജിഷ കെഎം, ഹമീദ് മാസ്റ്റർ, വി സി ബിജു,നാരായണൻ മലയിൽ, ലെനീഷ് കെഎം, അലോക് ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഫിദൽ ബിനോയ്, നേഹ എ.ജെ,കാർത്തിക് ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.