Ticker

6/recent/ticker-posts

സി എച്ച് സെന്ററിന് ഫണ്ട്‌ കൈമാറി



തുറയൂർ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി ശേഖരിച്ച ഫണ്ട്‌ സി എച്ച് സെന്റർ ഭാരവാഹിയായ ബപ്പൻകുട്ടി നടുവണ്ണൂർ ഏറ്റുവാങ്ങി.ചടങ്ങിൽ മുസ്ലിം ലീഗ് തുറയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി പി അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.പേരാമ്പ്ര മണ്ഡലം മുസ്ലി ലീഗ് വൈസ് പ്രസിഡന്റ് മുനീർ കുളങ്ങര ഉദ്ഘാടനം ചെയ്തു.
സി എച്ച് സെന്റർ പഞ്ചായത്ത്‌ കോർഡിനേറ്റർ ഒ എം റസാക്ക് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി കെ അസീസ്.ഇബ്രാഹിം നടുവണ്ണൂർ,അബ്ദുറഹ്മാൻ, പി ടി അബ്ദുറഹ്മാൻ മാസ്റ്റർ, പി കെ മൊയ്‌ദീൻ, കമ്മന അബ്ദുറഹ്മാൻ,പടന്നയിൽ മുഹമ്മദ്‌ അലി,, കുന്നോത്ത് മുഹമ്മദ്‌, അബ്ദുള്ള പയ്യോളി, എംഎം അബ്ദുറഹ്മാൻ,മുഹമ്മദ്‌ റാഫി പരപ്പിൽ,സി എ കുഞ്ഞിമൊയ്‌ദീൻ കുഞ്ഞലവി കുയുമ്പിൽ, ശരീഫ എം പി, റംഷീദ് എം ടി 
എന്നിവർ സംസാരിച്ചു.ഏറ്റവും കൂടുതൽ സംഖ്യ പിരിച്ചെടുത്ത ശാഖയിൽ നിന്ന് ഒന്ന് രണ്ട് മൂന്ന് സ്ഥാനം കിട്ടിയ ശാഖ ഭാരവാഹികളെയും യോഗത്തിൽ അനുമോദിച്ചു.




Post a Comment

0 Comments