Ticker

6/recent/ticker-posts

ഗലാർഡിയ പബ്ലിക് സ്കൂൾ പരിസ്ഥിതി ദിനത്തിൽ മുന്നൂറ് തൈകൾ നട്ടു

.
 ഗലാർഡിയ പബ്ലിക് സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് മുന്നൂറോളം തൈകൾ നട്ടു പരിസ്ഥിതി ദിനാഘോഷ പരിപാടി വിപുലമായ രീതിയിൽ ആഘോഷിച്ചു.

ഇന്ന്  എല്ലാ വിദ്യാർത്ഥികളും വീടുകളിൽ രാവിലെ വൃക്ഷത്തൈ നടുകയും അത് സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. സ്കൂളിൽ നടന്ന
പരിസ്ഥിതി ദിനാഘോഷ  പരിപാടി മുൻ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ഹനീഫ് മാസ്റ്റർ  മുറ്റത്ത് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

 പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്ലാസ്റ്റിക് അപകടത്തെക്കുറിച്ചും പരിസ്ഥിതി ശുചീകരണത്തിന്റെ ആവശ്യകതയെ കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി.പരിപാടിയിൽ സ്ഥാപനം സിക്രട്രറി റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ- കെ ഫൈസൽ സ്വാഗതവും പറഞ്ഞു.
പരിപാടിയിൽ പ്രിൻസിപ്പൽ ഷംസീന, ടീച്ചേഴ്സ് അക്കാദമി പ്രിൻസിപ്പൽ ബൽക്കീസ്,ശുഹൈബ് ദാരിമി  സുനിത, ഫസീല, ജസ്ന, ഹനാന, രൂപകല,റുഖിയ ടീച്ചർ, സുമയ്യ,ഹസൂറ,നിഷിദ, ശ്രുതി,ഷമിത,എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments