Ticker

6/recent/ticker-posts

വടകര താഴെ അങ്ങാടിയിൽ പതിനാലുകാരൻ കുളത്തിൽ മുങ്ങിമരിച്ചു.

വടകര: താഴെ അങ്ങാടിയിൽ
പതിനാലുകാരൻ മുങ്ങിമരിച്ചു. താഴെ അങ്ങാടി കൊയിലാണ്ടി വളപ്പിൽ പി.വി.സി ഹൗസിൽ അസ്ലമിൻ്റെ മകൻ സഹൽ ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു 
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മൂന്നാഴ്‌ചയായി തണ്ണീർപ്പന്തലിലെ പുതിയ വീട്ടിലായിരുന്നു സഹലും കുടുംബവും താമസം. ബന്ധുവിൻ്റെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാനായി ഇന്ന് താഴെ അങ്ങാടിയിലെ തറവാട്ട് വീട്ടിലെത്തിയതാരിയുന്നു.
മാതാവ്: നസീറ. സഹോദരങ്ങൾ: അദ്നാൻ.

Post a Comment

0 Comments