റീഡിംഗ് കോർണർ മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വായിച്ചു വളരുക എന്ന സന്ദേശം നൽകി കേരളത്തിലുടനീളം ലൈബ്രറി പ്രസ്ഥാനത്തിന് വായനയുടെ വസന്തം നൽകിയ വ്യക്തിയായിരുന്നു പി എൻ പണിക്കർ എന്ന് ചെയർമാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജെ സി ഐ നൽകിയ ബുക്ക് ഡിസ്പ്ലേ സ്റ്റാൻ്റ് ചെയർമാൻ ഏറ്റുവാങ്ങി.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് പി എം അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി വിജില എം സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ പത്മ ശ്രീ പള്ളിവലപ്പിൽ പുസ്തകം ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ , കൗൺസിലർമാരായ സി പി ഫാത്തിമ, കെ ടി വിനോദൻ, അൻവർ കായിരിക്കണ്ടി ,സ്മിതേഷ്, ചെറിയാവി സുരേഷ് ബാബു, സുജല, കാര്യാട്ട് ഗോപാലൻ,ഷഹനാസ്, സാക്ഷരത സമിതി അംഗം സബീഷ് കുന്നങ്ങോത്ത്, ലൈബ്രറി കൗൺസിൽ മേഖല സമിതി ചെയർമാൻ പി എം അഷറഫ്, ബഷീർ എം സി, സൂപ്രണ്ട് രാഗേഷ്, റവന്യൂ ഇൻസ്പെക്ടർ റസാഖ്, ഹെൽത്ത് ഇൻസ്പെക്ടർ മജീദ്, ലാജ് എന്നിവർ പ്രസംഗിച്ചു. ലൈബ്രേറിയൻ ഇസ്‌മത്ത് ഇ സി നന്ദി പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.