ക്ലബ്ബ് ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ നായകത്വത്തിലാണ് അമേരിക്കൻ ടീം ഇന്റർ മയാമി കളിക്കാനിറങ്ങിയത്. മത്സരത്തിൽ ഈജിപ്‌തിൻ്റെ അൽ അഹ്ലി മെസ്സിയും സംഘത്തെയും പിടിച്ചുകെട്ടി. ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ അറുപതിനായിരത്തിലേറെ കാണികളാണ് കളി കാണാൻ എത്തിയിരുന്നത്. ഇക്കൂട്ടത്തിൽ ഒരു കോഴിക്കോട്പയ്യോളിക്കാരനുമുണ്ടായിരുന്നു.
യുഎസ്സിൽ ജോലി ചെയ്യുന്ന പയ്യോളി നെല്ലിയേരി മാണിക്കോത്ത് സി.എം. സന്തോഷ്.
മൈതാനത്ത് മെസ്സി മാന്ത്രികത തീർക്കുമ്പോൾ ഗാലറിയിൽ ഈ പയ്യോളിക്കാരൻ ആവേശത്തിലാറാടി. ബാനർ ഉയർത്തി സന്തോഷ് മെസ്സിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്‌തു. പക്ഷേ, മത്സരത്തിൽ മെസ്സിയും സംഘത്തിനും വിജയിക്കാനായില്ല. ഇത് രണ്ടാം തവണയാണ് സന്തോഷ് മെസ്സിയുടെ കളി നേരിട്ട് കാണുന്നത്. 2024 ലെ കോപ്പ അമേരിക്ക ഫൈനലും സന്തോഷ് കണ്ടിരുന്നു. പയ്യോളി മാതൃഭൂമി ലേഖകൻ സി എം മനോജ് കുമാറിന്റെ സഹോദരനാണ് സന്തോഷ്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.