Ticker

6/recent/ticker-posts

മേലടി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ട, പാല്‍ വിതരണം: ടെണ്ടര്‍ ക്ഷണിച്ചു

മേലടി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2025-26ല്‍ പാല്‍, മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. പയ്യോളി നഗരസഭ, കീഴരിയൂര്‍, തുറയൂര്‍, തിക്കോടി, മേപ്പയൂര്‍ പഞ്ചായത്തുകള്‍ എന്നിവയിലെ 130 സെന്ററുകളിലേക്കാണ് ആഴ്ചയില്‍ മൂന്ന് ദിവസം വിതരണം ചെയ്യേണ്ടത്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ മൂന്ന് ഉച്ചക്ക് രണ്ട് മണി. വിശദ വിവരങ്ങള്‍ക്ക് പഞ്ചായത്തുകളിലെ സൂപ്പര്‍വൈസര്‍മാറുമായോ ഐസിഡിഎസ് ഓഫീസുമായോ ബന്ധപ്പെടണം.

ഐസിഡിഎസ് കോഴിക്കോട് റൂറലിന് കീഴിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലെയും ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെയും അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ ഒമ്പത് ഉച്ചക്ക് രണ്ട് മണി. വിവരങ്ങള്‍ക്ക് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാറുമായോ ഐസിഡിഎസ് റൂറല്‍ ഓഫീസുമായോ ബന്ധപ്പെടണം.

Post a Comment

0 Comments