Ticker

6/recent/ticker-posts

ഇന്ന് ദേശീയ ഡോക്‌ടേഴ്‌സ് ദിനം

ഇന്ന് ജൂലൈ 1, ദേശീയ ഡോക്‌ടേഴ്‌സ് ദിനം. ദൈവത്തിൻ്റെ കൈകള്‍ ഉള്ളവരാണെന്നാണ് ഡോക്‌ടര്‍മാരെ നാം വിശേഷിപ്പിക്കുന്നത്. ഏത് സാഹചര്യത്തിലും തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാന്‍ ഒരു മടിയും ഇല്ലാത്തവരാണ് ഇവര്‍. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും രോഗികളുടെ അവസാന വാക്ക് എന്നത് ഡോക്‌ടര്‍മാരായിരിക്കും.

സമൂഹത്തിൻ്റെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഡോക്‌ടര്‍മാരുടെ പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള ദിനം കൂടിയാണ്. രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്‌ടര്‍മാരുടെയും ആരോഗ്യ സംരക്ഷണ വിദഗ്‌ധരുടെയും സമര്‍പ്പണത്തെയും സേവനത്തെയും ആദരിച്ചു കൊണ്ട് ജൂലൈ 1 ദേശീയ ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നു
വിവിധ ആശുപത്രികളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിവിധ പ്രോഗ്രാം മുകൾ നടത്തിവരികയാണ്

Post a Comment

0 Comments