Ticker

6/recent/ticker-posts

ബി. ടി. എം.എച്ച്.എസ്.എസ് തുറയൂർ. പ്രവേശനോത്സവം

ബി ടി എം ഹയർ സെക്കൻഡറി സ്കൂൾ തുറയൂർ 2025 -26 അധ്യായന വർഷ പ്രവേശനോത്സവം തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.സ്കൂളിലെ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രാജേഷ് തുറയൂരിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്ക് വേണ്ടി വടകര എക്സൈസ് റേഞ്ച് ഓഫീസർ ജയപ്രസാദ് സി.കെ സാമൂഹിക വിപത്തായി മാറിയ ലഹരി എന്ന മഹാമാരിയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.ചടങ്ങിൽ പി ടി എ പ്രസിഡന്റ് യൂ സി വാഹിദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രെസ് പികെ സുചിത്ര സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ, പ്രിൻസിപ്പൽ സന്ധ്യ പി ദാസ്, ജയ എം, നൗഷാദ് സി എ 
നിസാർ എം സി,
ഷോബിദ് ആർ പി. ശരത് ആർ,വിജിലേഷ് എ എന്നിവർ ആശംസകൾ നേർന്നു.

Post a Comment

0 Comments