Ticker

6/recent/ticker-posts

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വന്മുകം കോടിക്കൽ എ എം യൂ പി സ്കൂൾ വിദ്യാർഥികൾ തീരദേശ സംരക്ഷണ വലയം തീർത്തു.



നന്തി ബസാർ:- പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വന്മുകം കോടിക്കൽ എ എം യൂ പി സ്കൂൾ വിദ്യാർഥികൾ തീരദേശ സംരക്ഷണ വലയം തീർത്തു.പരിസ്ഥിതിയെ പരിഗണിക്കാതെയുള്ള പ്ലാസ്റ്റിക് ഉപയോഗവും വലിച്ചെറിയലും സൃഷ്ടിക്കുന്ന ഭീതിത സാഹചര്യങ്ങൾക്കെതിരെ പ്ലക്കാർഡുകൾ ഏന്തി കൊണ്ടാണ് കോടിക്കൽ  സംരക്ഷണ വലയം തീർത്തത്. കേരളത്തിലെ അറിയപ്പെടുന്ന ഡ്രൈവിങ് ബീച്ചും ഫിഷിങ് ലാൻ്റുമായ തിക്കോടി ബീച്ചിനോട് ചേർന്നുള്ള കോടിക്കൽ ബീച്ചിൽ കടലിൽ നിന്നും പുറംതള്ളുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ദിവസങ്ങളായി കുന്നുകൂടിയിരിക്കുകയാണ്. എല്ലാ വർഷവും പതിവായി തിരയിലേക്ക് തള്ളുന്നമാലിന്യങ്ങൾമത്സ്യതൊഴിലാളികൾക്കും പരിസര ദേശക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു.  പ്രശ്നത്തിന് അടിയന്തിര പരിഹാരംകണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ പരിപാടി വാർഡ് മെമ്പർ ഇൻഷിദ പി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ പോലീസ് ഓഫീസർ അനൂജ് മുഖ്യ പ്രഭാഷണം നടത്തി. തബ്ശീർ മുഹമ്മദ്, സഹീറഇ.കെ. ഷമീദ കെ, മുനീറ പി.കെ, ശില്പ എസ് ബി. തുടങ്ങിയവർ നേതൃത്വം നൽകി. ഇ ഫൈസൽ സ്വാഗതവും മെഹനാസ് കെ  എഫ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments