കോഴിക്കോട്: ഭാരതാംബ വിവാദത്തിൽ പ്രതിഷേധിച്ച് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയ യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതിൽ സംഘർഷം.
കോഴിക്കോട് തളിയിലെ ജൂബിലി ഹാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിദ‍്യാഭ‍്യാസ മന്ത്രി. ഇതിനിടെയാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചത്. എന്നാൽ പ്രതിഷേധം എസ്എഫ്ഐ പ്രവർത്തകർ തടയുകയും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും പിടിച്ചുമാറ്റിയത്.
എസ്എഫ്ഐക്കാർക്ക് മർദിക്കാൻ യുവമോർച്ച പ്രവർത്തകരെ ഇട്ടുകൊടുത്തുവെന്ന് ബിജെപി കോഴിക്കോട് ജില്ലാ അധ‍്യക്ഷൻ കെ.പി. പ്രകാശ് ബാബു ആരോപിച്ചു. ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് പൊലീസും എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് മർദിച്ചതെന്നും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.