Ticker

6/recent/ticker-posts

കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ച സംഭവം പ്രതിപിടിയിൽ.

കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കു മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതി
പിടിയിൽ. 
കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്നാസാണ് പോലീസ് പിടിയിലായത്. മംഗലാപുരത്ത് വെച്ചാണ് പ്രതിയെ  പിടികൂടിയത്.
പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി അജ്മീറിലേക്ക് പോവുകയാണ് ഉണ്ടായത്. ഈ വിവരം ലഭിച്ച കുറ്റ്യാടി പോലീസ് പിന്തുടർന്ന് മംഗലാപുരത്ത് വെച്ച് പിടികൂടുകയായിരുന്നു. കുറ്റ്യാടിയിൽ ബാർബർഷോപ്പ് നടത്തുന്ന പ്രതിക്കെതിരെ കൂടുതൽ വിദ്യാർഥികൾ രംഗത്തെത്തി. നിലവിൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയണ് കേസെടുത്തിരിക്കുന്നത്. അജ്നാസിനെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം നടക്കും

Post a Comment

0 Comments