പയ്യോളി:കാർഷിക വികസന -കർഷക ക്ഷേമ വകുപ്പിന്റെയും പയ്യോളി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഉദ്ഘാടനം മേലടി ശ്രീനാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ വെച്ച് നടത്തി.പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിലിന്റെ അദ്ധ്യക്ഷതയിൽ പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ സ്കൂൾ പരിസരത്ത് ഫല വൃക്ഷ തൈകൾ നട്ടു കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തുടർന്ന് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് കോട്ടക്കൽ, പി.എം ഹരിദാസൻ, പ്രധാന അധ്യാപകനായ എം.സി. പ്രമോദ്, കൃഷി ഓഫീസർ പി.ഷിബിന, കൃഷി അസിസ്റ്റന്റ് എൻ.കെ ശ്രീലാൽ, കാർഷിക വികസന സമിതി അംഗങ്ങൾ ആയ ടി കെ കണ്ണൻ,ബിനീഷ് കോട്ടക്കൽ, മൂസ മടിയാരി, അനിൽ കുമാർ ഇരിങ്ങൽ, കൗൺസിലർ കെ സി ബാബുരാജ്, ഹരിത കേരള മിഷൻ പ്രതിനിധി പുഷ്പ, പി ടി എ പ്രസിഡന്റ് വി.കെ. മുനീർ, കെ.സറീന, എസ്.എൻ.ഷൈനി, എന്നിവർ സംസാരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.