Ticker

6/recent/ticker-posts

ഭരണ വിരുദ്ധ വികാരം ഇടതു സർക്കാരിന്റെ അടിത്തറയിളക്കും.അഡ്വ.കെ പ്രവീൺകുമാർ

 
പേരാമ്പ്ര.വാർഡുകൾ വെട്ടി മുറിച്ച് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന
ചട്ടലംഘനങ്ങൾക്ക് ജനങ്ങൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 
ഭരണവിരുദ്ധ വികാരമായ വോട്ട് കൊണ്ട് 
മറുപടി നൽകുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ 
പറഞ്ഞു.
എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയുള്ള ഇടതുമുന്നണിയുടെ 
തെറ്റായ നീക്കങ്ങൾക്കെതിരെ യൂ ഡി എഫ് ശക്തമായ ബഹുജനപ്രതിരോധം
നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് 
നൽകി.
കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി 
സംഘടിപ്പിച്ച 'ഒരുക്കം 25' നിശാക്യാമ്പ് 
കൂത്താളി യു പി സ്കൂളിൽ ഉൽഘാടനം 
ചെയ്ത് സംസാരിക്കുകയായിരുന്നു 
അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് രാജൻ കെ പുതിയേടത്ത് അധ്യക്ഷ്യം വഹിച്ചു.
ബാബു രാജ് ചെങ്ങോട്ട് കാവ് ക്ലാസ്സ്‌ നയിച്ചു.
സത്യൻ കടിയങ്ങാട്, തണ്ടോറ ഉമ്മർ, 
ഇ ടി സത്യൻ, പി സി രാധാകൃഷ്ണൻ,സി പ്രേമൻ,മോഹൻ ദാസ്‌ ഓണിയിൽ,സി കെ ബാലൻ,പി കെ ശ്രീധരൻ,ബാബു പള്ളിക്കൂടം, ശ്രീവിലാസ് വിനോയ്, എ കെ ചന്ദ്രൻ,മഹിമ രാഘവൻ നായർ, 
എം കെ കുഞ്ഞബ്ദുള്ള, സായൂജ് അമ്പലക്കണ്ടി,പി വി പത്മാവതി, പ്രസി ആർപ്പം കുന്നത്ത് സംസാരിച്ചു.

Post a Comment

0 Comments