Ticker

6/recent/ticker-posts

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷം ആക്രമണം നടത്തിയ ഇസ്രായേലിന് തിരിച്ചടി: ബീര്‍ഷെബയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടം

ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശേഷം ആക്രമണം നടത്തിയ ഇസ്രായേലിന്  കനത്ത പ്രഹാര മേ.ൽപിച്ച് ഇറാന്റെ ആക്രമണം. ഇസ്രായേല്‍ നഗരമായ ബീര്‍ഷെബയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട്‌ചെയ്തത്. ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേലി അടിയന്തര സേവനമായ മാഗന്‍ ഡേവിഡ് അഡോം അറിയിച്ചു. ഇന്ന് രാവിലെ തുര്‍ച്ചയായി നാലുതവണയാണ് ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചത്. രാവിലെ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങി. മധ്യ, തെക്കന്‍ ഇസ്രായേലില്‍ മുഴുന്‍ മുന്നറിയിപ്പ് സൈറന്‍ മുഴങ്ങയതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ മിസൈലുകള്‍ പതിച്ചത്. സൈറണുകള്‍ മുഴങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ ബോംബ് ഷെല്‍ട്ടറുകളിലേക്കു മാറിയതിനാല്‍ ആണ് മരണസംഖ്യകുറയാൻ കാരണമായത്

Post a Comment

0 Comments