Ticker

6/recent/ticker-posts

എസ് എൻ ബി എം ഗവ. യു പി സ്കൂളിൽ നടത്തിയ ക്രിയേറ്റീവ് കോർണർ ശില്പശാല ശ്രദ്ധേയമായി


പയ്യോളി: എസ് എൻ ബി എം ഗവ. യു പി സ്കൂളിൽ സമഗ്രശിക്ഷ കേരളയുടെയും സ്കൂൾ ക്രിയേറ്റീവ് കോർണറിൻ്റെയും നേതൃത്വത്തിൽ കുട്ടികൾക്കു വേണ്ടി നടത്തിയ ഏകദിന ശില്പശാല ഏറെ ശ്രദ്ധേയമായി.പ0നത്തോടൊപ്പം തൊഴിലധിഷ്ഠിത പഠനത്തിൻ്റെ സാധ്യതകൾ കൂടി പരിചയപ്പെടുത്തുന്ന നൂതന പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ .എസ് എൻ ബി എം സ്കൂളിൽ ഈ പദ്ധതി ആരംഭിക്കുന്നതിൻ്റെ മുന്നോടിയായാണ് ശില്പശാല സംഘടിപ്പിച്ചത്. മേലടി ബി.ആർ.സി.ട്രെയിനർ പി.അനീഷിൻ്റെ അദ്ധ്യക്ഷതയിൽ പി.ടി.എ.പ്രസിഡൻറ് വി.കെ.മുനീർ ശില്പശാല ഉദ്ഘാടനം ചെയ്തു.എസ്.എം സി.ചെയർമാൻ അജയകുമാർ, പ്രധാനാധ്യാപകൻ എം.സി.പ്രമോദ്, പി.പി ഉദയേഷ്, കെ.സറീന, എ.അഭിജിത്ത് എന്നിവർ സംസാരിച്ചു. കെ.ഷീജാറാണി, ബിന്ദിത നടയ്ക്കൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments