Ticker

6/recent/ticker-posts

ഖത്തറിൽ ഇറാന്റെ മിസൈൽ ആക്രമണം:ലക്ഷ്യമിട്ടത് അമേരിക്കന്‍ സൈനിക താവളമായ ഉല്‍ ഉദൈദ്

ദോഹ: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ ഉല്‍ ഉദൈദ് ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ ആക്രമണം    
മൂന്ന് മിസൈലുകള്‍ അമേരിക്കന്‍ താവളത്തില്‍ പതിച്ചതായി വിദേശമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഏതാനും മിസൈലുകള്‍ ഖത്തറിന്റെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായും റിപോര്‍ട്ടുണ്ട്. ആക്രമണത്തിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിവരങ്ങൾപുറത്തു വന്നിട്ടില്ല.
ഖത്തറിലെ അല്‍ ഉദൈദ് ബേസില്‍ സാധാരണ ഗതിയില്‍ ആയിരത്തോളം അമേരിക്കന്‍ സൈനികര്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, ഇറാന്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ താവളം കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിപ്പിച്ചിരുന്നു. ഇവിടെയുള്ള വിമാനങ്ങളും നീക്കം ചെയ്തിരുന്നു.
ഖത്തറിൽ ഇറാന്റെ ആക്രമണം ആരംഭിച്ചതോടെ പ്രവാസികൾ ആശങ്കയിലാണ്  

Post a Comment

0 Comments