കൊയിലാണ്ടി: പൂക്കാട് നിന്നും 52 ഗ്രാം
എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. അത്തോളി റമീസ് മൻസിൽ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് (26), ചേമഞ്ചേരി പുത്തൻപുരയിൽ ഹാഷിദ് (34) എന്നിവരെയാണ് കൊയിലാണ്ടി എക്സൈസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകീട്ട് 4മണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് മൂവരും പിടിയിലാവുന്നത്. KL 07 BN 3399 നമ്പർ ഹോണ്ട സിറ്റി കാറിൽ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു എം.ഡി.എം.എ. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അമൽ ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബാബു പി.സി, പ്രിവൻ്റി ഓഫീസർ ഗ്രേഡ് ശ്രീജിത്ത് സി.കെ, സിവിൽ എക്സൈസ്സന്തോഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.