Ticker

6/recent/ticker-posts

സിമന്‍റ് നിറച്ച ട്രെയിലർ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 9 മരണം

മധ്യപ്രദേശിലെ ജാബുവയിൽ സിമന്‍റ് നിറച്ച ട്രെയിലർ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ  9 മരണം. 2 പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ
. മരിച്ചവരിൽ 9 പേരും ഒരേ കുടുംബത്തിൽ പെട്ടവരാണ്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ബുധനാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. നടന്നത്

മേഘ്‌നഗർ തഹസിലിന് അടിയിലുള്ള സഞ്ജലി റെയിൽവേ ക്രോസിംഗിന് സമീപത്തെ താൽക്കാലിക റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു വാൻ. നിർമാണത്തിലിരിക്കുന്ന റെയിൽ ഓവർ-ബ്രിഡ്ജ് (ആർ‌ഒ‌ബി) കടക്കുമ്പോൾ ട്രക്ക് നിയന്ത്രണം തെറ്റി വാനിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്ന് ജാബുവ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

Post a Comment

0 Comments