തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസ് ക്ഷീരദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്തു.ദിനാചരണത്തിൻ്റെ ഭാഗമായി ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ ആർ വിശ്വൻ ക്ഷീരകർഷകരെ മൊമെൻ്റോ നൽകി ആദരിച്ചു. കർഷകർക്കുളള കിറ്റ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ പി ഷക്കീലയും, വാർഡ് മെമ്പർ മാരായ എൻ എം ടി അബ്ദുള്ളക്കുട്ടി, ജിഷ കാട്ടിൽ, ദിബിഷ എം,മെമ്പർ സെക്രട്ടറി എം ടീ വിനോദൻ,എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ഡോക്ടർഷിംജ കർഷകർക്ക് ബോധവത്കരണ ക്ലാസും നൽകി.സി ഡി എസ് ചെയർ പേഴ്സൺ പുഷ്പ പി. കെ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപസമിതി കൺവീനർ ഷാഹിദ സ്വാഗതവും എ എച്ച് സി ആർ പി പ്രവീണ നന്ദി രേഖ പ്പെടുത്തുകയും ചെയ്തു. ബ്ളോക്ക് കോ ഓർഡിനേറ്റർ അർജുൻ, എ എച്ച് സി ആർ പി മാർ സി ഡി എസ് മെമ്പർമാർ അക്കൗണ്ടൻ്റ് എന്നിവർ നേതൃത്വം നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.