Ticker

6/recent/ticker-posts

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിയമസഹായ കേന്ദ്രം ആരംഭിച്ചു

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വടകര താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നിയമസഹായ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും ബുധനാഴ്ച രാവിലെ പത്ത് മുതല്‍ ഉച്ചക്ക് മൂന്ന് വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന നിയമസഹായ കേന്ദ്രത്തിലാണ് സേവനം ലഭ്യമാകുക.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. നിയമ ബോധവത്കരണ ക്ലാസിന് ടിഎല്‍എസ്‌സി പാനല്‍ ലോയര്‍ അഡ്വ. കെ പി ഷീന നേതൃത്വം നല്‍കി. പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എം സുനീര്‍ കുമാര്‍ സ്വാഗതവും പാരലീഗല്‍ വളന്റിയര്‍ മറിയം ഷഹദ നന്ദിയും പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹീം പുഴക്കല്‍ പറമ്പത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ കെ ജയചന്ദ്രന്‍, സാവിത്രി ടീച്ചര്‍, സീനത്ത് ബഷീര്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments