Ticker

6/recent/ticker-posts

ഒറ്റനോട്ടത്തില്‍ മില്‍മയെന്നു വായിക്കുന്ന പേരിൽ മിൽന-ഒരുകോടിയിലേറെ രൂപ പിഴ ചുമത്തി കോടതി

മില്‍മയുടെ പാല്‍ പായ്ക്കറ്റിന്റെ ഡിസൈനിലും ഒറ്റനോട്ടത്തില്‍ മില്‍മയെന്നു വായിക്കുന്ന പേരും നല്‍കി പാക്കറ്റുകളില്‍ ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് ഒരുകോടിയിലേറെ രൂപ പിഴ ചുമത്തി കോടതി. മില്‍ന എന്ന സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതിയുടേതാണ് നടപടി
മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് പിഴ. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉള്‍പ്പെടെ അടയ്ക്കാന്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി. മില്‍മ സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഇടപെടല്‍ ഉണ്ടായത്. സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാല്‍ ഉല്‍പന്നങ്ങളും വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും നിയമലംഘനം നടത്തിയ സ്ഥാപനത്തെ കോടതി വിലക്കുകയും ചെയ്തു.

Post a Comment

0 Comments