Ticker

6/recent/ticker-posts

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 9വയസ്സുകാരന് പുഴയില്‍ വീണുമരിച്ചു


സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ  9വയസ്സുകാരന്‍ പുഴയില്‍ വീണുമരിച്ചു. കണ്ണൂര്‍ കക്കാട് സ്വദേശിയും നാലാം ക്ലാസ് വിദ്യാര്‍ഥിയുമായ നാഷിദ് ആണ് മീൻ പിടിക്കുന്നതിനിടെ മരിച്ചത്.
കൂട്ടുകാരനൊപ്പം മീന്‍ പിടിക്കുന്നതിനിടെ കാല്‍തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

അപകടമുണ്ടായ പുഴയ്ക്ക് സമീപത്ത് തന്നെയാണ് കുട്ടിയുടെ വീട്. കൂട്ടുകാരനൊപ്പം മീന്‍ പിടിക്കാനെത്തിയ സമയത്താണ് ഒഴുക്കില്‍പെട്ടത്.

Post a Comment

0 Comments