Ticker

6/recent/ticker-posts

ബാലുശ്ശേരിയിൽ രണ്ടുപേർക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

ബാലുശ്ശേരിയിൽ രണ്ടുപേർക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു
സുധീഷിന്റെ വീടിന്റെ പിന്‍ഭാഗത്തുവെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പാമ്പിനെ കണ്ട സുധീഷ് ബിജുവിനെ വീട്ടിലേക്ക് വിളിച്ചു. ഇതിനിടയില്‍ പാമ്പ് സുധീഷിന്റെ കൈയ്ക്ക് കടിച്ചു. മൊബൈല്‍ വെളിച്ചത്തില്‍ കടിവിടുവിക്കാന്‍ ബിജു ശ്രമിച്ചപ്പോള്‍ സുധീഷിന്റെ കടി വിട്ട പാമ്പ് ബിജുവിന്റെ കാലിന് ശക്തിയില്‍ ചാടി കടിക്കുകയായിരുന്നു. കാലിന് ആഴത്തിലുള്ള മുറിവുണ്ട്.ഓടിക്കൂടിയ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചത്. കടുത്തവേദനയിലാണ് ഇരുവരും. നീര്‍ക്കെട്ടുമുണ്ട്. ചികില്‍സ തുടരുകയാണ്. നാലുമണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തി വരികയാണ്. പാമ്പിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

Post a Comment

0 Comments