Ticker

6/recent/ticker-posts

ഖാൻ കാവിലിനെ അനുസ്മരിച്ചു

പേരാമ്പ്ര:പ്രശസ്ത നാടകകൃത്തും ആകാശവാണി അവതാരകനുമാ യിരുന്ന ഖാൻ കാവിലിൻ്റെ 28 - ആം ചരമ വാർഷികം ആചരിച്ചു. ഖാൻ കാവിൽ ഗ്രന്ഥാലയവും കാസ്ക്ക കാവിലും ചേർന്ന് സംഘടിപ്പിച്ച ഖാൻ കാവിൽ അനുസ്മരണ പരിപാടിയും ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങും നടുവണ്ണൂർ ഗ്രാമപഞ്ചാ യത്ത് പ്രസിഡണ്ട് ടി .പി. ദാമോദ രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാടകകൃത്തും സംവിധായകനു മായ കനകദാസ് പേരാമ്പ്ര ഖാൻ കാവിൽ അനുസ്മരണ പ്രഭാഷ ണം നടത്തി.എം. കെ.ബാലൻ അധ്യക്ഷതവഹിച്ചു.    
       എസ്.എസ്.എൽ.സി , പ്ലസ് ടൂ പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ. ആലി ഉപഹാര ങ്ങൾ വിതരണം ചെയ്തു. ഖാൻ കാവിലിന്റെ ശില്പം തീർത്ത ശില്പി ശ്രീജിത്ത് അത്തോളിയെ നാടക കൃത്തും സംവിധായകനുമായ പ്രദീപ്കുമാർ കാവുന്തറ ചടങ്ങിൽ ആദരിച്ചു. മുഹമ്മദ് പേരാമ്പ്ര, ഷൈമ. കെ.കെ ,നിസാര്‍. ടി ,മിനി . ഒ. എം , രജില പി. പി, ഷാഹിന കെ ,മാസ്റ്റർ ശിവചരൺ എന്നിവർ സംസാരിച്ചു. സി .കെ. ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും സി എം ഭാസ്കരൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments