പയ്യോളി: താരേമ്മൽ മഹല്ല് പരിധിയിലെ പ്രവാസികൾ ചേർന്ന് നാടിന്റെ നന്മയ്ക്കും കാര്യണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി രൂപം നൽകിയതാണ് താരേമ്മൽ മഹല്ല് GCCകൂട്ടായ്മ. മഹല്ലിലെ ഒട്ടനവധി മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് മഹല്ല് കമ്മിറ്റിയോടെപ്പം ചേർന്ന് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. വെള്ളി ജുമഅ നിസ്ക്കാരനന്തരം താരേമ്മൽ GCC അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണോദ്ഘാടനം പി.വി.സി.അബ്ദുറഹിമാൻ സാഹിബ് കെ.പി.മമ്മദ് സാഹിബിന് നൽകി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മൂസക്കോയ ബാഖവി പ്രാർത്ഥന നിർവ്വഹിച്ചു. മഹല്ല് പ്രസിഡന്റെ പി.വി. കാസിം, ജനറൽ സിക്രട്ടറി: സി.കെ. ഷെമീർ, ട്രഷറർ: ടി.കബീർ,
ജി.സി.സി. പ്രതിനിധികളായ അർഷാദ് വയരോളി, മുനീർ വയരോളി,മഹല്ല് അംഗങ്ങളായ നാസർ കെ.സി, പി.വി.അബ്ദുള്ള,
പി.കെ. സൈഫുദ്ധീൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.