Ticker

6/recent/ticker-posts

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും വൻനാശനഷ്ടം വടകര ,വളയം ,പയ്യോളി, കൊയിലാണ്ടി, മേപ്പയ്യൂർ ,എന്നിവിടങ്ങളിൽ കെട്ടിടങ്ങൾക്കും വീടുകൾക്കും കേട് പാടുകൾ

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും വൻനാശനഷ്ടം 
വളയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ ചുഴലി. മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരങ്ങൾ വീണു വൈദ്യുതി ബന്ധം താറുമാറായി. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇന്ന് ഉച്ചയോടെ മാമുണ്ടേരി , ചെറുമോത്ത് ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്.

കോഴിക്കോട്  കോർപ്പറേഷന്റെ ഫ്രണ്ട് ഓഫീസ് ഗ്ലാസ് ശക്തമായ കാറ്റിൽ തകർന്നു വണു
മേപ്പയ്യൂർ വെളിയാട്ടൂരിൽ കിണർ ഇടിഞ്ഞു താണു പുത്തൻപുരയിൽ ശോഭയുടെ വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞതാണത് 
തൂണേരിയിൽ ബഡ്‌സ് സ്‌കൂളിന്
മുകളിൽ മൺതിട്ടയിടിഞ്ഞ് വീണ് കെട്ടിടം തകർന്നു. തൂണേരി ഫാമലി ആരോഗ്യ കേന്ദ്രം വളപ്പിലെ ബഡ്‌സ് സ്‌കൂൾ കെട്ടിടമാണ് തകർന്നത്.
പയ്യോളി വീടിൻറെ മേൽക്കൂര തകർന്നു . അയനിക്കാട് മൂലയിൽ നാരായണിയുടെ ഓടുമേഞ്ഞ വീടിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണത്
 വടകരപുറങ്കരയിലെ
പി പി നസീമയുടെ വീടിന്റെ മേൽക്കൂര തകർന്നു
 മഴ ശക്തമായി തുടരുമ്പോൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നാശനഷ്ടങ്ങളുടെ വാർത്തകളും വന്നുകൊണ്ടിരിക്കുകയാണ്

Post a Comment

0 Comments