Ticker

6/recent/ticker-posts

കുഞ്ഞാലിമരക്കാർ ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോൽസവം "വരവേൽപ്പ്' സംഘടിപ്പിച്ചു


പയ്യോളി : കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പ്രവേശനോൽസവം 'വരവേൽപ്പ്' പ്രശസ്ത കവിയും  വിദ്യാരംഗം ജില്ലാ കൺവീനറുമായ ബിജു കാവിൽ നിർവഹിച്ചു. 
ഡിവിഷൻ കൺവീനർ അഷ്‌റഫ്‌ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര ടി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട്‌ സുഭാഷ് കെ ടി, ഹെഡ്മാസ്റ്റർ സിറാജുദ്ധീൻ, ഷമീം അഹമ്മദ്‌, ഇസ്മായിൽ പി, നിവേദ്യ ശ്രീധർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഭാവന ഐ കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments