Ticker

6/recent/ticker-posts

മുകളിലെ നിലയിലെ മുറിയിലെ വാഷിംഗ് മെഷീൻ തീ പിടിച്ചു


കൊയിലാണ്ടി പൂക്കാട് വീട് മുകളിലെ നിലയിൽ ഉണ്ടായിരുന്ന വാഷിംഗ് മെഷീൻ തീപിടിച്ചു. ഇന്നലെ രാത്രി പത്തരയോടെ കൂടിയാണ് പൂക്കാട് സ്തുതി ഹൗസിൽ അഷറഫിന്റെ വീട്ടിലെ മുകൾ നിലയിലെ മുറിയിലെ വാഷിംഗ് മെഷീനാണ് തീപിടിച്ചത്.
 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും DCP എക്സിറ്റിംഗുഷർ ഉപയോഗിച്ച് തീ അണച്ച് മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കുകയും ചെയ്തു  .
 ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് നിഗമനം.
 ASTO അനിൽകുമാർ പി എം ന്റെ നേതൃത്വത്തിൽ SFRO അനൂപ് ബി.കെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് കെ എൻ, ഇർഷാദ് ടി കെ,നവീന്‍, ഷാജു കെ,ഹോം ഗാർഡ് ഷൈജു,പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments