തിക്കോടി :ഗ്രാമ പഞ്ചായത്തിൻ്റെ 2024 -2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 150 ഓളം വനിതകൾക്ക് യോഗപരിശീലനം നൽകിയിരുന്നു.പരിശീലനത്തിൽ പങ്കെടുത്തവരുടെ സംഗമമാണ് അന്താ രാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സിഡിഎസ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ പുഷ്പ പി കെ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ വിശ്വൻ,വാർഡ് മെംബർമാരായ ഷീബ പുല്പാണ്ടി, സിനിജ,മെമ്പർ സെക്രട്ടറി എം ടി വിനോദൻ, ഐസി ഡിഎസ് സൂപ്പർവൈസർ ജെന്നി,യോഗാധ്യാപകൻ സജീവൻ എന്നിവർ സംസാരിച്ചു.സാമൂഹ്യ ഉപസമിതി കൺവീനർ ദീപ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാമിനി നന്ദി പറഞ്ഞു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.