Ticker

6/recent/ticker-posts

ബ്ലഡ് യൂണിറ്റി അവാർഡ് കൈമാറി

 

കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ലോക രക്തദാന ദിനത്തിൽ പ്രഖ്യാപിച്ച ബ്ലഡ് യൂണിറ്റി അവാർഡ് ജെസിഐ കൂരാച്ചുണ്ടിന് കൈമാറി. രക്തദാന രംഗത്ത് മാതൃകാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതാണ് അവാർഡിന് തിരഞ്ഞെടുക്കാൻ കാരണം.  

രക്തം ആവശ്യമുള്ള ആശുപത്രികളുമായി സഹകരിച്ച് സഹകരിച്ച് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 15 രക്തദാന ക്യാമ്പുകൾ ജെസിഐ സംഘടിപ്പിച്ചിരുന്നു. ഏകദേശം ആയിരം യൂണിറ്റിലധികം രക്തം കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് കൈമാറിയിട്ടുള്ളതും, ജെസിഐ കൂരാച്ചുണ്ടിലെ ഭാരവാഹികൾ എല്ലാവരും തന്നെ ഓരോ ക്യാമ്പിലും രക്തദാനം നിർവഹിക്കാറുള്ളതും അവാർഡിന് പരിഹരിക്കാൻ കാരണമായി.

ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് പുരസ്‌കാരം കൈമാറി. ജെസിഐ പ്രസിഡന്റ് ഡോ.എ.ജെ.അനിൽ, ജലീൽ കുന്നുംപുറം എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ, നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, വിഷ്ണു തണ്ടോറ, അജ്മൽ ചാലിടം, ജാക്സ് കരിമ്പനക്കുഴി, ജ്യോതിഷ് രാരപ്പൻകണ്ടി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments