Ticker

6/recent/ticker-posts

കോടിക്കൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാറിന് തീയിടാൻ ശ്രമം

തിക്കോടി :  കോടിക്കൽ വീടിൻറെ പോർച്ചിൽ നിർത്തിയിട്ട കാറിന് തീയിടാൻ ശ്രമം. 
കോടിക്കൽ കിഴക്കേ വളപ്പിൽ മുഹമ്മദ് റാഫിയുടെ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട കാറിനാണ് ഇന്ന് ഉച്ചയോടെ കാറിൻ്റെ ടയർ കത്തിയനിലയിൽ കണ്ടത്. മത്സ്യത്തൊഴിലാളിയായ മുഹമ്മദ് റാഫി ഇന്ന് പുലർച്ചെ മത്സ്യ ബന്ധനത്തിനായി കടലിൽ പോയതായിരുന്നു.
വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് ടയറിന് തീയിട്ടത് കണ്ടത്തിയത്. വീട്ടിലുപയോഗിക്കുന്ന ചൂല് കത്തിച്ചതായി കാണുന്നുണ്ട്. ചൂല് കത്തിച്ച് ടയറിന് തീക്കൊടുത്ത് കാർ കത്തിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ്  നിഗമനം.  
മുഹമ്മദ് റാഫിയും, സഹോദരൻ അർഷാദും നാട്ടിൽ ലഹരി വിൽപ്പനക്കാർക്കെതിരെ പ്രതികരിച്ചിരുന്നതായും ഇതിൻറെ പ്രതികാരമാണ് സംഭവം എന്നും വീട്ടുകാർ സംശയിക്കുന്നു

Post a Comment

0 Comments