Ticker

6/recent/ticker-posts

ബസ് മറിഞ്ഞ് വിനോദയാത്രയ്ക്കായി കെനിയയിലേക്ക് പോയ 5 മലയാളികള്‍ മരിച്ചു

ഖത്തറില്‍നിന്ന് വിനോദയാത്രയ്ക്കായി കെനിയയിലേക്ക്  പോയ 5 മലയാളികള്‍ ബസ് മറിഞ്ഞ് മരിച്ചു. 27 പേര്‍ക്ക് പരിക്ക്
മാവേലിക്കര സ്വദേശിനി ഗീത ഷോജി ഐസക് (58) ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), റൂഹി മെഹ്റിന്‍ മുഹമ്മദ് (18 മാസം), ഒറ്റപ്പാലംകാരായ റിയ ആന്‍ (41), ടൈറ റോഡ്രിഗ്വസ് (എട്ട്) എന്നിവരാണ് മരിച്ചത്.

സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 27 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

14 മലയാളികളും കര്‍ണാടക സ്വദേശികളും ഗോവന്‍ സ്വദേശികളുമാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം.

Post a Comment

0 Comments