Ticker

6/recent/ticker-posts

ശക്തമായ മഴയില്‍ തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു ഇരുനില കെട്ടിടത്തിനടിയിൽ 3 ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി

ശക്തമായ മഴയില്‍ തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് തകർന്നത്. മൂന്ന് പേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. രാഹുല്‍, അലീം, റൂബല്‍ എന്നിവരാണ് കുടുങ്ങിയത്.

പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.17 പേരോളം ആണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. രാവിലെ ഏകദേശം ആറുമണിയോടെയാണ് കെട്ടിടം ഇടിഞ്ഞു വീണത്. വീട് തകര്‍ന്നുവീഴത്തോടെ മറ്റുള്ളവര്‍ 14 പേരും ഓടി രക്ഷപ്പെടുകയായിരുന്നു.രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം സംഭവിച്ചത്.രക്ഷാപ്രവര്‍ത്തനതുടർന്നുകൊണ്ടിരിക്കുകയാണ്.
കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നു. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിടം പൂര്‍ണമായി പൊളിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് കൊടകര പഞ്ചായത്ത് അറിയിച്ചു. അപകടം രാവിലെ ആറ് മണിയോടെയെന്ന് രക്ഷപ്പെട്ട തൊഴിലാളി വ്യക്തമാക്കുന്നു.

Post a Comment

0 Comments