Ticker

6/recent/ticker-posts

ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്ത നിലയിൽ.കടബാധ്യത എന്ന് നിഗമനം

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്ത നിലയിൽ.വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപം അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കാണപെട്ടത് അനിൽകുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്.
. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വക്കം ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരനാണ് അനിൽകുമാർ. സഹകരണ സ്ഥാപനത്തിലെ അക്കൗണ്ടന്‍റ് ആണ്. അനിൽകുമാറിന് ലോൺ അടക്കമുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് അയൽക്കാര്‍  വിവരം അറിയുന്നത്. ഇവരെ നാല് പേരെയും വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.  

Post a Comment

0 Comments