Ticker

6/recent/ticker-posts

കായിക താരത്തെ നിയമവിരുദ്ധമായി പോലീസ് കസ്റ്റഡിയിലെടുത്ത് പരിക്കേൽപിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു



കോഴിക്കോട് : നാടിന് അഭിമാനമായ വുഷു സ്റ്റേറ്റ് ചാമ്പ്യനും കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുകയും ചെയ്ത കായിക താരത്തെ  നിയമവിരുദ്ധമായി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽ ഖിഫിലിൻ്റെ പരാതിയിലാണ് നടപടി 
ഈ മാസം രണ്ടാം തീയതി എസ്ബിഐ  മേപ്പയൂർ ശാഖയിൽ  അക്കൗണ്ട് തുടങ്ങാൻ വേണ്ടി വെയ്റ്റിംഗ് റൂമിൽ ഇരിക്കുകയായിരുന്നു 21 വയസ്സുള്ള വിദ്യാർത്ഥിയും വുഷു സ്റ്റേറ്റ് ചാമ്പ്യനും കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുകയും ചെയ്ത ആദിൽ പി യെ യാതൊരു തെളിവുമില്ലാതെ  പോലീസിന്റെ സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഏതാനും ചില പോലീസ് ഉദ്യോഗസ്ഥന്മാർ കസ്റ്റഡിയിലെടുകുകയും ഞാൻ നിരപരാധിയാണ് എന്ന് വിളിച്ചു പറഞ്ഞിട്ടും മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി മർദ്ദിക്കുകയും ചെവിയുടെ കർണ്ണ പടത്തിന്  സാരമായി പരിക്കേൽക്കുകയും  മൂന്നുമാസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ  നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ  അടുത്തമാസം നടക്കുന്ന ഓൾ ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കാൻ പറ്റാത്ത സാഹചര്യമാണ്  നിലവിലുള്ളത്

  നാടിന് അഭിമാനമായ  കായിക താരങ്ങൾക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്  ഇന്ന് കേരളത്തിൽ ഉള്ളതെ ന്ന് ദുൽഖിഫിൽ ആരോപിച്ചു.
 നാൾ ഇന്നേ വരെയായി പരാതി കൊടുത്തിട്ടും പോലീസ് ഉദ്യോഗത്തിനെതിരെ കേസ് എടുത്തിട്ടില്ല  അതുമാത്രമല്ല തെറ്റ് മനസ്സിലായപ്പോൾ  പുറത്തു പരാതി പറഞ്ഞാൽ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ  മേപ്പയൂർ എസ് ഐയുടെ നിലപാട്  അങ്ങേയറ്റം അപമാനകരമാണ്  മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ  നിയന്ത്രിക്കുന്നത് ഒരുപറ്റം ക്രിമിനൽ സംഘങ്ങളാണ്  നിരവധി ആരോപണങ്ങളാണ്  മേപ്പയൂ സ്റ്റേഷന് എതിരായിട്ട് കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം  ഉയർന്നുവന്നത് നാൾ ഇന്നേ വരെയായി  ഒരു നടപടിയും  സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments