Ticker

6/recent/ticker-posts

കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപ്പാറയിൽ നേരിയ ഭൂചലനം ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ.

കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപ്പാറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് സംഭവം. ഇന്നലെ രാത്രി 7.30-ഓടെയാണ് ചലനം ഉണ്ടായതെന്നും പ്രത്യേക ശബ്ദം കേട്ടെന്നും പ്രദേശവാസികൾ പറയുന്നു. സെക്കൻഡുകൾ മാത്രമാണ് ചലനം തുടർന്നതെങ്കിലും ആളുകൾ വീടുവിട്ട് പുറത്തേക്കിറങ്ങിയെന്നാണ് വിവരം. വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്തെ പരിശോധന നടത്തി.ഇന്ന് പ്രത്യേക സംഘം സ്ഥലത്തെ പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു

 

Post a Comment

0 Comments