Ticker

6/recent/ticker-posts

ഇരകളുടെ കർമ്മസമിതിയെ മറയാക്കി വികസനം അട്ടിമറിക്കുന്നു: വൈ. എ.ഡി





മണിയൂർ : ഇരകളുടെ കർമ്മസമിതിയെ ഉപയോഗിച്ചുകൊണ്ട് മണിയൂരിലെ ഇടതുപക്ഷ മുന്നണി കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം തടയുന്നതായി ആക്ഷേപം .മണിയൂരിലെ ജനങ്ങൾ അനുഭവിച്ച് വരുന്ന യാത്ര പ്രശ്നത്തിന് ശാശ്വത പരിഹാരമായ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം 12 മീറ്ററിൽ വികസിപ്പിക്കണം. റോഡ് വികസനവുമായി ബന്ധപ്പെട്ട്2024 ഒക്ടോബർ 16 ന് നിലവിൽ വന്ന ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച് കൊണ്ടും, സർവ്വകക്ഷി തീരുമാനത്തിന് വിരുദ്ധമായും, ഭൂമിയേറ്റടുക്കൽ നടപടികളിലൂടെ റോഡ് നിർമ്മിക്കാനാണ് ഇടതുപക്ഷ മുന്നണിയുടെ ശ്രമം. ഭൂമുടുകളിൽ 95 ശതമാനവും 12 മീറ്റർ റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകാൻ തയ്യാറായിട്ടു പോലും ഇരകളുടെ കർമ്മ സമിതിയെന്ന പേരിൽ ഭൂമി വിട്ടുനൽകാത്തവരെ സംഘടിപ്പിച്ച് ഇടതു മുന്നണി കൺവൻഷൻ സംഘടിപ്പിക്കുകയാണ്. 10 മീറ്ററിൽ റോഡ് നിർമ്മിക്കുമ്പോൾ അൻപതോളം കൊടും വളവുകളും, ചെങ്കുത്തായ കയറ്റങ്ങളും ശാസ്ത്രീയമായി പരിഷ്ക്കരിക്കാതെ, നിലവിലുള്ള ആറ് മീറ്റർ ടാറിങ്ങ് ഏരിയ അഞ്ചര മീറ്ററിലേക്ക് ചുരുക്കുന്നതുമായ വികസനമാണ് മണിയൂരിലെ ഇടതുമുന്നണി മുന്നോട്ട് വെക്കുന്നത്. 

  കോടതി ഉത്തരവിന് അനുസ്യതമായി 12 മീറ്റർ വീതിയിൽ, നിലവിലുള്ള വളവുകളും കയറ്റങ്ങള നിവർത്തിയും, കുറച്ച് കൊണ്ടും, യാത്ര പ്രശ്നത്തിനും, സമഗ്ര പുരോഗതിക്കും ഉതകുന്ന രീതിയിലുള്ള റോഡ് വികസനമാണ് മണിയൂരിലെ യുവജന കൂട്ടായ്മയായയൂത്ത് എഗൈൻസ്റ്റ് ഡിസ്ക്രിമിനേഷൻ ആവശ്യപ്പെടുന്നത്. റോഡിൻ്റെ അശാസ്ത്രിയമായ നിർമ്മാണ രീതി അപടക്കടങ്ങൾ വർദ്ധിപ്പിക്കുമെന്ന് വിദഗ്ധ സമിതി റിപ്പോർട്ടുണ്ട്.
വർദ്ധിച്ചുവരുന്ന യാത്ര ചെലവ്, പരിപാലന ചെലവ്,ഇന്ധന നഷ്ടം,സമയ നഷ്ടം എന്നീ കാരണങ്ങൾ കൊണ്ട് പൊതുഗതാഗത സംവിധാനം മണിയൂരിൽ നാമമാത്രമാണ്. ഇതു കാരണം ഉപരിപഠനത്തിനുവേണ്ടി മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ട വിദ്യാർത്ഥികളും നിത്യരോഗികളും പ്രായമായവരും വളരെയധികം ദുരിതമനുഭവിക്കുകയാണ്. ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന റോഡിന് ചുരുക്കം ചില തൽപരകക്ഷികളുടെ താല്പര്യത്തിന് വഴങ്ങി കൊണ്ട് റോഡ് വികസനം അട്ടിമറിക്കുന്ന സമീപനത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി പിന്മാറണം. നാഷണൽ ഹൈവേയിലേക്കും, വടകരയിലേക്കും മണിയൂരിനെ ബന്ധിപ്പിക്കുന്ന റോഡ് ബന്ധിപ്പിക്കുന്ന ഈ റോഡ് ശാസ്ത്രീയമായി വികസിപ്പിക്കുന്നതിലൂടെ ടൂറിസം ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്കും കച്ചവട വ്യവസായ മേഖലകൾക്കും പുത്തൻ ഉണർവേകും.

നിലവിലുള്ള മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ,നവോദയ വിദ്യാലയം,എൻജിനീയറിങ് കോളേജ്,ഐടിഐ,ആർട്സ് ആൻഡ് സയൻസ് കോളേജ്,ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് യാത്രാക്ലേശം മൂലം മിടുക്കരായ വിദ്യാർത്ഥികളെ ആകർഷിക്കാതെ പോവുകയാണ്.
അടിയന്തരഘട്ടത്തിലുള്ള വൈദ്യസഹായം പോലും മണിയൂർ നിവാസികൾക്ക് യാത്രാക്ലേഷൻ കാരണം ലഭ്യമല്ലാതാകുന്ന ദുരവസ്ഥയും നേരിടേണ്ടിവരുന്നു.ഒരുകാലത്ത്മണിയൂരിൻ്റെ മുഖമുദ്രയായിരുന്ന മണിയൂർ തെരു, പാലയാട് നട എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. 12 മീറ്ററിൽ റോഡ് വികസനത്തിനായി ജനകീയ പ്രതിരോധം തീർക്കാൻ യോഗം തീരുമാനിച്ചു.
സിൽജിത്ത്, കെ. ഫൈസൽ, പവിത്രൻ,അഭിലാഷ്, അഹമ്മദ്. കെ.പി അഷറഫ് വി.എം സുരേഷ്, അസ്ലഹ് , പി .അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments