Ticker

6/recent/ticker-posts

യുഎഇയിലെ റാസൽഖൈമയിൽ മൂന്നു സ്ത്രീകൾ വെടിയേറ്റ് മരിച്ചു


യുഎഇയിലെ റാസൽഖൈമയിൽ മൂന്നു സ്ത്രീകൾ വെടിയേറ്റ് മരിച്ചു  . വീതികുറഞ്ഞ വഴിയിലൂടെ വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവെപ്പ് നടന്നയുടൻ പൊലീസ് സംഭവ സ്ഥലത്തെത്തി അക്രമിയെ കീഴ്പെടുത്തി ഇയാളിൽ നിന്ന് വെടിവെപ്പിനുപയോഗിച്ച തോക്കും കണ്ടെടുത്തു. മരിച്ചവരുടെയും പ്രതിയെയും പറ്റിയുള്ള വിശദംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പ്രതിയെ നിയമനടപടികൾക്കായി പ്രൊസിക്യുഷന് കൈമാറി.

Post a Comment

0 Comments