Ticker

6/recent/ticker-posts

ഉള്ളിയേരിയിൽ വിറകുപുരക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി:   ഉള്ളിയേരിയിൽ വിറകുപുരക്ക് തീ പിടിച്ചു.
ഇന്ന് രാവിലെ 9 മണിയോടയാണ് സംഭവം ഉള്ളിയേരി നാറാത്ത് ആറ്റകണ്ടത്തിൽ പ്രദീപന്റെ വീടിലെ അടുക്കളയോട് ചേർന്ന വിറകുപുരക്കാണ് തീ പിടിച്ചത്. ഉടൻ  കൊയിലാണ്ടി അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർ മാരായ ഹേമന്ത്, ഇർഷാദ്, സുകേഷ്, ബിനീഷ്, നവീൻ, രെജിലേഷ് ഹോംഗാർഡ്സ് രാംദാസ്, ഓംപ്രകാശ് എന്നിവർ സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണച്ചു.

Post a Comment

0 Comments