Ticker

6/recent/ticker-posts

പാക്കിസ്ഥാനിൽ തിരിച്ചടി നൽകിയതിന് പിന്നാലെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പാകിസ്താനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ വടക്കേ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും താത്കാലികമായി അടച്ചു. അടുത്ത 48 മണിക്കൂര്‍ സമയത്തേക്കാണ് വിമാനത്താവളങ്ങള്‍ അടച്ചത്. ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്‌സര്‍ വിമാനത്താവളങ്ങള്‍ അടച്ചു. വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു
 മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്‌സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. അമൃത്‌സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. നിയന്ത്രണങ്ങള്‍ വിമാനസര്‍വീസുകളെ ബാധിച്ചിട്ടുണ്ടെന്നും സമയക്രമീകരണങ്ങള്‍ക്കും അറിയിപ്പുകള്‍ക്കുമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. പാകിസ്താനിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

Post a Comment

0 Comments